രമ്യ കൃഷ്ണനെ തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കില്ല എന്ന് ഭര്‍ത്താവ്; കാരണം ഇതാണ്

ഭര്‍ത്താവും സംവിധായകനുമായി കൃഷ്ണവംശിയാണ് രമ്യാ കൃഷ്ണനെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ല എന്ന് പറഞ്ഞത്. അതിന്റെ കാരണമായി കൃഷ്ണ വംശി പറയുന്നത് ഇതാണ്;
‘എനിക്കവളെ ഒരു നടിയായി കാണാന്‍ പറ്റില്ല. എന്റെ ഒരു സിനിമയിലാണ് അവള്‍ ആകെ അഭിനയിച്ചത്. പക്ഷെ അത് വിവാഹത്തിന് മുന്‍പായിരുന്നു’.

അതോടൊപ്പം രമ്യാ കൃഷ്ണന്റെ ബാഹുബലിയിലെ രാജമാതാ ശിവകാമി എന്ന് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞതും ശ്രദ്ധേയമാണ്;
‘ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം നന്നായിരുന്നു. പക്ഷെ ആ സിനിമയുടെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ്. രമ്യയുടെ ഏറ്റവും മികച്ച സിനിമ ബാഹുബലിയൊന്നുമല്ല. അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങള്‍ കണ്ടാല്‍ മതി’.

പുതിയ ചിത്രമായ നക്ഷത്രത്തിന്റെ പ്രചരണാര്‍ഥം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണവംശി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here