ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മണിയെ പരിഹസിച്ച യുവാവിന് ഗംഭീരമറുപടിയുമായി നടി അനുമോള്‍. അനുമോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ‘ഉടലാഴം’ എന്ന സിനിമയുടെ പോസ്റ്ററിന് കീഴിലാണ് യുവാവ് വര്‍ണവിവേചന പരാമര്‍ശം നടത്തിയത്.
‘കുറച്ച് മാന്യതയോടെ പെരുമാറിയാല്‍ നന്നായിരുന്നു. അഭിനയിക്കാന്‍ മിടുക്ക് ഉള്ളവരെയാണ് സിനിമക്ക് വേണ്ടത്, അല്ലാതെ നാക്കിന് എല്ലില്ലാത്തവരെയല്ല’-ഇങ്ങനെയായിരുന്നു അനുമോളുടെ മറുപടി.
ഫോട്ടോഗ്രാഫര്‍ സിനിമയിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ മണി വീണ്ടും എത്തുന്ന ചിത്രമാണ് ‘ഉടലാഴം’. ഉണ്ണികൃഷ്ണന്‍ ആവളയാണ് സംവിധാനം. അനുമോളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ആദിവാസി സമൂഹത്തിലെ ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയാണ് സിനിമ പറയുന്നത്.
ഇന്ദ്രന്‍സ്, ജോയ് മാത്യു, സജിത മഠത്തില്‍, അബു വളയംകുളം, രാജീവ് വെള്ളൂര്‍, നിലമ്പൂര്‍ ആയിഷ, രമ്യ രാജ്, മഞ്ജു, പ്രിയ, സുനില്‍, സുരേഷ് തിരുവാലി, മഞ്ജു ബാണത്തൂര്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
Get real time update about this post categories directly on your device, subscribe now.