13കാരിയെ പീഡിപ്പിച്ച ആര്‍എസ്എസുകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകന്‍ പെരുമുണ്ടേരി ചൂളയില്‍ തിലകന്‍ (52) അറസ്റ്റില്‍. കൈനാട്ടിയിലെ വാടകവീട്ടില്‍ താമസിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത ഇയാളെ കോഴിക്കോട് കോടതി റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ ഇയാള്‍ വീട്ടില്‍ വന്ന സമയത്താണ് പീഡിപ്പിച്ചത്. വീട്ടുകാര്‍ പരാതി നല്‍കിയ വിവരം അറിഞ്ഞതോടെ ബംഗളൂരുവിലേക്ക് പോയി. വ്യാഴാഴ്ച നാട്ടിലെത്തിയ ഇയാളെ മാഹി റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് വടകര സിഐ ടി മധുസൂദനനും സംഘവുമാണ് പിടികൂടിയത്.

സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചതിനും ന്യൂമാഹിയില്‍ പൊലീസുകാരനെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയതിനും മാഹി റെയില്‍വേ സ്റ്റേഷനില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here