9 വയസുകാരന് 18 കാരിയോട് പ്രണയം; വിവാദ രംഗങ്ങളുമായി സീരിയല്‍

ഒമ്പത് വയസുകാരന് 18-കാരിയോട് തോന്നുന്ന പ്രണയം; അവരുടെ വിവാഹം! നെറ്റിയില്‍ സിന്ദൂരം തൊട്ടുകൊടുക്കുന്നു, ബാലന്‍ നായികയോട് പറയുന്നതാകട്ടെ അശ്ലീലതമാശകളും. അത്ഭുതപ്പെടേണ്ട, സോണി ചാനലില്‍ ജൂലൈ 17-ന് ആരംഭിച്ച പെഹരേദാര്‍ പിയാ കി’ എന്ന സീരിയലിന്റെ ഉള്ളടക്കമാണിത്.

ബോളിവുഡ് സിനിമയെ വെല്ലുന്ന രീതിയില്‍ നായികയുടെ അഴകളവുകള്‍ പ്രേക്ഷകരെ കാണിക്കുംവിധമാണ് വസ്ത്രധാരണവും ചിത്രീകരണവും. അഫാന്‍ ഖാനാണ് സീരിയലില്‍ രതന്‍ സിങ് എന്ന ബാലന്റെ വേഷം ചെയ്യുന്നത്. നായിക ദിയ എന്ന സ്വരാഗിനിയായി തേജസ്വി പ്രകാശും വേഷമിടുന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് സീരിയലിന്റെ ചിത്രീകരണം.

ടെലിവിഷന്‍ താരം സുയ്യാഷ് റായി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനയിക്കുന്ന ഈ സീരിയല്‍, പ്രൈം ടൈമില്‍ ആദ്യ രണ്ട് ഭാഗങ്ങള്‍ സംപ്രേഷണം ചെയ്തപ്പോഴേയ്ക്കും വിവാദത്തിലായി. ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കാത്ത കഥയും ദൃശ്യങ്ങളുമാണ് സീരിയലിലുള്ളതെന്നാണ് പ്രമുഖരുടെ വിമര്‍ശനം.

ബാലന്‍ നായികയോട് അശ്ലീലതമാശകള്‍ പറയുന്നതും നെറ്റിയില്‍ സിന്ദൂരം തൊടുന്നതുമെല്ലാം ചൂണ്ടിക്കാട്ടി അഭിനേതാക്കളും സാംസ്‌ക്കാരിക രംഗത്തുള്ളവരും സീരിയലിനെതിരെ രംഗത്തെത്തി. സീരിയലിലെ പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കി മ്യൂസിക്ക് കഫേ എന്ന യൂട്യൂബ് ചാനല്‍ തയാറാക്കിയ സംഗീതവീഡിയോ കാണാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here