വിന്‍സെന്റ് നിയമസഭയ്ക്ക് കളങ്കം; രാജി വയ്ക്കണമെന്ന് വിഎസ്; കോണ്‍ഗ്രസിലും രാജിസമ്മര്‍ദ്ദം

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ എം വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. പീഡനക്കേസിലെ പ്രതിയായി എംഎല്‍എ അറസ്റ്റ് ചെയ്യപ്പെടുന്നത് നിയമസഭയ്ക്ക് കളങ്കമാണെന്ന് വിഎസ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ട്. നിയമപരമായി രക്ഷ നേടാനുള്ള അവസാന അവസരം വരെ കാത്തിരിക്കാതെ കോണ്‍ഗ്രസ് തന്നെ രാജി ആവശ്യപ്പെടുന്നതാണ് ഉചിതമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു.

അതേസമയം, വിന്‍സെന്റിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എംഎല്‍എയ്‌ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചെന്നാണ് അന്വേഷണസംഘം പറയുന്നത്. ഫോണ്‍ വിളികളും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും എംഎല്‍എയ്ക്ക് എതിരാണെന്ന് പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here