ദിലീപിനെ കുടുക്കിയത് ഈ പാലക്കാട്ടുകാരന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചന കുറ്റത്തില്‍ ദിലീപിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ചത് പാലക്കാട് സ്വദേശിയുടെ ഇടപെടല്‍. അന്വേഷണസംഘം പേര് വെളിപ്പെടുത്താത്ത ഈ പാലക്കാട്ടുകാരനാണ് കേസിന്റെ നിര്‍ണായകവിവരങ്ങള്‍ പുറത്തുവിട്ടത്.

കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക്, എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്യവേയാണ് കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ട്രെയിനില്‍ ഒരു വനിതാ അഭിഭാഷക ഫോണിലൂടെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതാണ് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഈ വിവരം ആലുവ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, അഭിഭാഷകയെ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഇവരില്‍ നിന്നാണ് പള്‍സര്‍ സുനിയെ കുറിച്ചും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ലഭിച്ചത്. ഇതിന് പിന്നാലെയാണ് സുനിയെ അറസ്റ്റ് ചെയ്യുന്നത്.

കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയും ഈ പാലക്കാട് സ്വദേശിയുടെ ഇടപെടലിനെ കുറിച്ച് പറഞ്ഞിരുന്നു.

തിങ്കളാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here