ലോകകപ്പിനെ വരവേറ്റ് കൊച്ചി; ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിനായി കൊച്ചി നഗരം അവസാനവട്ട ഒരുക്കത്തിലേക്ക്. ലോകപ്പിനുള്ള ഒരുക്കങ്ങള്‍ സെപ്റ്റംബര്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയാക്കാന്‍ പ്രദേശിക സംഘാടക സമിതി തീരുമാനിച്ചു. ഇതിനായി 9 ഉപസമിതികള്‍ രൂപീകരിച്ചു.

സമിതികളുടെ ആദ്യ യോഗം 27 ന് ചേരും. എം എല്‍ എമാരായ പി ടി തോമസ്, എസ് ശര്‍മ, വി കെ ഇബ്രാഹിം കുഞ്ഞ്, ജോണ്‍ ഫെര്‍ണാണ്ടസ്, കെ ജെ മാക്സി, എം സ്വരാജ്, കളക്ടര്‍ മുഹമ്മദ് സഫിറുള്ള എന്നിവരാണ് ഉപസമിതി ചെയര്‍മാന്‍മാര്‍.

നവീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് കൊച്ചി നഗരസഭ ജി സി ഡി എ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കും. യോഗത്തില്‍ സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ അധ്യക്ഷനായിരുന്നു. നോഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ്, കളക്ടര്‍ മുഹമ്മദ് സഫിറുള്ള കെ എം എ മേത്തര്‍, ഫിഫ പ്രതിനിധി റോമ ഖന്ന എന്നിവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News