ജയില്‍ ജീവിതത്തോട് പൊരുത്തപ്പെട്ട് ദിലീപ്; സഹതടവുകാരോട് മിണ്ടാട്ടമില്ല, കൂടുതല്‍ സമയം ഉറക്കം; ‘ജനപ്രിയ’ന്റെ തടവുജീവിതം ഇങ്ങനെ

കൊച്ചി: എല്ലാ സുഖസൗകര്യങ്ങളോടെയും ജീവിച്ച ദിലീപ് ജയില്‍ ജീവിതത്തോടെ പൊരുത്തപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ അതൃപ്തികള്‍ രേഖപ്പെടുത്തിയെങ്കിലും, നിലവില്‍ ജയില്‍ ഭക്ഷണത്തോടും മറ്റും ദിലീപ് പൊരുത്തപ്പെട്ടെന്നാണ് ജയില്‍ ജീവനക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.

പരാതികള്‍ ഇല്ലാതെ പായയില്‍ തന്നെയാണ് ദിലീപ് കിടക്കുന്നത്. സഹതടവുകാരോട് അധികം മിണ്ടുന്നില്ലെങ്കിലും അവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നുണ്ട്. ഉറക്കത്തിന് വേണ്ടിയാണ് ദിലീപ് കൂടുതല്‍ സമയം കണ്ടെത്തുന്നതെന്നും ജീവനക്കാര്‍ പറയുന്നു. നിരവധി പേര്‍ കാണാന്‍ വരുന്നുണ്ടെങ്കിലും ദിലീപ് അധികം താല്‍പ്പര്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തനിക്കെതിരെയുള്ള വാര്‍ത്തകളും ദിലീപ് വായിക്കാതെ ഒഴിവാക്കുകയാണ്.

അതേസമയം, ഭാര്യ കാവ്യയെയും മകള്‍ മീനാക്ഷിയും ദിലീപ് ജയിലിലെ കോയിന്‍ ഫോണിലൂടെ വിളിക്കുന്നുണ്ട്. അറസ്റ്റിലായ ദിലീപിനെ ഇവര്‍ ഇതുവരെ കാണാന്‍ എത്തിയിട്ടില്ല. ഇതും ദിലീപിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണെന്നാണ് സൂചന. സഹോദരനും അടുത്ത ബന്ധുക്കളായ ചിലരും കഴിഞ്ഞദിവസം ദിലീപിനെ കാണാന്‍ എത്തിയിരുന്നു.

തിങ്കളാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് മുഖ്യ ആസൂത്രകനാണെന്നാണ് പ്രോസിക്യൂഷന്‍ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here