കര്‍ക്കടക വാവുബലി ഇന്ന് സന്ധ്യയോടെ ആരംഭിക്കും

ആലുവ: ആലുവ ശിവരാത്രി മണപ്പുറത്ത് കര്‍ക്കടക വാവുബലി ഇന്ന് സന്ധ്യയോടെ ആരംഭിക്കും. നാളെ വൈകീട്ട് 3 മണിവരെയാണ് കറുത്തവാവ്. ആലുവ നദിക്കരയില്‍ പിതൃകര്‍മ്മങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ എത്തും. നാളെ രാവിലെയാണ് പിതൃക്കള്‍ക്ക് ബലിയിടുക.

രാമലക്ഷമണന്മാര്‍ ജടായുവിന്റെ മരണാനന്മര കര്‍മങ്ങള്‍ ഈ മണപ്പുറത്തുവെച്ച് നടത്തിയെന്നാണ് ഐതിഹ്യം. ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന സമയമാണ് അമാവാസിയെന്നാണ് വിശ്വാസം. അന്നേ ദിവസം പിതൃക്കള്‍ ബന്ധുജനങ്ങളെ കാണാന്‍ എത്തുമെന്നും വിശ്വാസമുണ്ട്.

വാവുബലി നടക്കുന്ന ഇടങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണ കൂടം നിശ്ചയിച്ചിട്ടുണ്ട്.പ്ലാസ്റ്റിക് കുപ്പികളും ക്യാരീ ബാഗുകളും തീരത്ത് അനുവദിക്കില്ല. പെരിയാറിന്റെ മണപ്പുറം ഭാഗത്ത് കടത്തു വഞ്ചി സര്‍വീസും കച്ചവടവും പൊലീസ് നിരോധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News