ഉഴവൂര്‍ വിജയനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഈ മാസം 11നാണ് അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റി . വൃക്കകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനാക്കി .

സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രാവിലെ കൊച്ചിയിലെ ആശുപത്രിയിലെത്തി ഉഴവൂര്‍ വിജയനെ സന്ദര്‍ശിച്ചു. മന്ത്രി മാത്യു ടി തോമസ്,മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍,ടി പിപീതാംബരന്‍ മാസ്റ്റര്‍ എന്നിവരും ഉഴവൂര്‍ വിജയനെ ആശ പത്രിയില്‍ സന്ദര്‍ശിച്ചു . കുടുംബാംഗങ്ങളും എന്‍ സി പി പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ ഉഴവൂര്‍ വിജയന്റെ ആരോഗ്യ വിവരം അന്വേഷിച്ച് ആശുപത്രിയിലേക്ക് എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News