തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് ആംബുലന്‍സ്

തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിന് ആംബുലന്‍സ്. കുടുംബശ്രീ മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായാണ് ആംബുന്‍സ് സംവിധാനം തയ്യാറാവുന്നത്.

തെരുവ് നായ്ക്കളെ പിടിക്കാന്‍ കുടുംബ ശ്രീയുടെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിര്‍വഹണ ഉദ്യോഗസ്ഥരാക്കി തദ്ദേശഭരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുണ്ട്. തെരുവു നായ്ക്കളെ പിടികൂടി വന്ധ്യം കരണം നടത്തി തിരികെ വിടുന്നതാണ് എ ബി സി പദ്ധതി.

വന്ധ്യംകരിച്ച നായ്ക്കളെ 3 ദിവസം നിരീക്ഷച്ച ശേഷം പിടികൂടിയെ സ്ഥലത്ത് തെന്നെ തിരികെ വിടും. നായ്ക്കളെ ഏറ്റെടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് കൈമാറും. വന്ധ്യം കരണം നടത്തിയ നായ്ക്കളെ തിരിച്ചറിയാന്‍ ശരീരത്തില്‍ പ്രത്യേക അടയാളം പതിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News