
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ വിപണിയിലെത്തുന്നതോടെ ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ കൂടുതല്‍ ആനുകൂല്യങ്ങളുമായി
മുന്‍ നിര മൊബൈല്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നു.
എയര്‍ടെല്‍,ഐഡിയ, വൊഡാഫോണ്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ടാറ്റാ ഇന്‍ഡികോം എയര്‍സെല്‍ തുടങ്ങിയ ടെലികോം കമ്പനികളുമായി സഹകരിച്ചായിരിക്കും പുതിയ ഓഫര്‍ പ്രഖ്യാപിക്കുക. പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍ ഈ കൂട്ടുകെട്ടിലുണ്ടാകുമോയെന്ന് വ്യക്തമല്ല.
ജിയോയുടെ ഭീഷണി മറികടക്കാന്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി സമാനമായ ഓഫറുകളും ബേസിക് ഫോണുകളില്‍ പുതിയ ഫീച്ചറുകളുമായാണ് കമ്പനികള്‍ മുന്നോട്ടുവരുന്നത്. 4ജി സംവിധാനമുള്ള ബേസിക് ഫോണുകള്‍ കമ്പനികള്‍ ഇതിനോടകം തന്നെ നിര്‍മിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
സൗജന്യ ഫോണും പരിധിയില്ലാത്ത വോയ്‌സ് കോളുകളും എസ് എം എസും ഡേറ്റായുമാണ് ജിയോയുടെ വാഗ്ദാനം. പ്രതിമാസം 153 രൂപ മാത്രമാണ് ഇതിന് നല്‍കേണ്ടത്. മൂന്ന് വര്‍ഷത്തിനുശേഷം തിരിച്ചുകൊടുത്താല്‍ ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റായ 1500 രൂപമാത്രമാണ് ഉപഭോക്താവ് നല്‍കേണ്ടി വരുക. കോളുകളും ഡാറ്റയും എസ്എംഎസും പരിധിയില്ലാതെ ഉപയോഗിക്കാം.
ഈ ഒഫറുകളുമായി ജിയോയുടെ 4ജി ഇന്റലിജന്റ് സ്മാര്‍ട്ട് ഫോണ്‍ എത്തുന്നതോടെ ഏറ്റവും തിരിച്ചടി ലഭിക്കുക സാംസങിനായിരിക്കും. ഇതേ മേഖലയില്‍ മികച്ച വിപണി വിഹിതമുള്ള മൈക്രോമാക്സ്, ഇന്‍ഡക്‌സ്, ലനോവ, കാര്‍ബണ്‍ തുടങ്ങിയ കമ്പനികള്‍ക്കും കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
ജിയോ പുറത്തിറക്കുന്ന ഫോണ്‍ ഡ്യൂവല്‍ സിം അല്ല. ഒരു സിം മാത്രമായിരിക്കും ഈ ഫോണില്‍ ഉപയോഗിക്കാന്‍ കഴിയുക. സിം മാറ്റാനോ മറ്റ് കമ്പനികളിലേക്ക് പോര്‍ട്ട് ചെയ്യാനോ കഴിയാത്ത തരത്തിലാണ് ജിയോയുടെ സ്മാര്‍ട്ട് ഫോണ്‍. ജിയോ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പുതിയ ഓഫര്‍ നടപ്പാക്കാനാണ് മുന്‍നിര കമ്പനികളുടെ ശ്രമം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here