വിന്‍സെന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍; പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് ഷാനിമോള്‍

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ എം വിന്‍സന്റ് എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍. രാജി ആവശ്യപ്പെട്ട് ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയുമാണ് രംഗത്തെത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു.

വിന്‍സെന്റ് രാജി വയ്ക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. പീഡനക്കേസിലെ പ്രതിയായി എംഎല്‍എ അറസ്റ്റ് ചെയ്യപ്പെടുന്നത് നിയമസഭയ്ക്ക് കളങ്കമാണെന്ന് വിഎസ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ട്. നിയമപരമായി രക്ഷ നേടാനുള്ള അവസാന അവസരം വരെ കാത്തിരിക്കാതെ കോണ്‍ഗ്രസ് തന്നെ രാജി ആവശ്യപ്പെടുന്നതാണ് ഉചിതമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിന്‍സെന്റ് എംഎല്‍എ ജനപ്രതിനിധികള്‍ക്കും കേരള സമൂഹത്തിനാകെയും അപമാനമാണെന്ന് പികെ ശ്രീമതി എംപി പറഞ്ഞു. എത്രയും പെട്ടെന്ന് വിന്‍സെന്റ് എംഎല്‍എ സ്ഥാനം ഒഴിയണമെന്നും സുധീരനും ഹസനും എന്താണ് ഇക്കാര്യത്തില്‍ പറയാനുള്ളതെന്ന് വ്യക്തമാക്കണമെന്നും ശ്രീമതി ടീച്ചര്‍ ആവശ്യപ്പെട്ടു.

എംഎല്‍എയുടെ രാജിയാവശ്യപ്പെട്ട് വിവിധ വനിതാ സംഘടനകളും രംഗത്തെത്തി. രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എംഎല്‍എ ഹോസ്റ്റലിലേക്ക് മാര്‍ച്ച് നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News