സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; വിന്‍സെന്റിനെതിരെ കര്‍ശന നടപടി

ദില്ലി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പീഡനക്കേസില്‍ അറസ്റ്റിലായ വിന്‍സെന്റ് എംഎല്‍എക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിന്‍സെന്റിനെതിരായ പരാതിയെ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങള്‍ ഏതു പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടും. സ്ത്രീ സുരക്ഷയ്ക്കും സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണിത്.

തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ തുണയുണ്ട് എന്ന ബോധം സ്ത്രീകളില്‍ വളരുന്നത് ശുഭോദര്‍ക്കമാണ്. അത്തരം സുരക്ഷാ ബോധമാണ് പീഡനത്തെക്കുറിച്ചുള്ള പരാതി നിയമത്തിനു മുന്നിലെത്തിക്കാന്‍ അവരെ കൂടുതല്‍ പ്രാപ്തരാക്കുന്നത്. അത്തരം പരാതികള്‍ ഉയര്‍ന്നാല്‍ ദാക്ഷിണ്യമില്ലാതെ ഇടപെടുന്ന സമീപനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീട്ടമ്മയെ പീഡിപ്പച്ചതുമായ ബന്ധപെട്ട പരാതിയില്‍ പൊലീസ് പരിശോധന നടത്തി വരികയാണ്. അതിന്റെ ഭാഗമായാണ് അറസ്റ്റ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ സംബന്ധിച്ചുള്ള പരാതികള്‍ സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണും. അതിന്റെ ഭാഗമാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News