വിന്‍സെന്റ് എംഎല്‍എ വീട്ടമ്മയെ വിളിച്ചത് 900 തവണ; അയച്ചത് 50ലേറെ സന്ദേശങ്ങള്‍; പീഡിപ്പിക്കപ്പെട്ട സ്ത്രീയെ മാനസികരോഗിയായി ചിത്രീകരിക്കാനും ശ്രമം

തിരുവനന്തപുരം: പീഡനക്കേസില്‍ ശാസ്ത്രീയ തെളിവുകള്‍ എല്ലാം വിന്‍സെന്റ് എംഎല്‍എക്കെതിരാണെന്ന് പൊലീസ്. വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ 900 തവണ വിളിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ അഞ്ച് മാസത്തിനിടെയാണ് ഇത്. അമ്പതിലേറെ മെസേജുകളും അയല്‍വാസി കൂടിയായ വീട്ടമ്മയ്ക്ക് എംഎല്‍എ അയച്ചിട്ടുണ്ട്. ടെലിഫോണ്‍ രേഖകള്‍ അടക്കം വിന്‍സെന്റിനെതിരാണ്.

അതേസമയം, താന്‍ നിരപരാധിയാണെന്നും വീട്ടമ്മയ്ക്ക് മാനസിക വിഭ്രാന്തിയാണെന്നും വിന്‍സെന്റ് പറഞ്ഞു. വീട്ടമ്മ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഭാര്യയുടെ സാന്നിധ്യത്തില്‍ ഇക്കാര്യം ചോദിക്കണമെന്നും വിന്‍സെന്റ് പറഞ്ഞു.

വീട്ടമ്മ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് വിന്‍സെന്റിനെ അറസ്റ്റ് ചെയ്തത്. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലാണ് വിന്‍സെന്റ് തന്നെ പീഡിപ്പിച്ചതെന്ന് വീട്ടമ്മ പീപ്പിള്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. കടയില്‍ കയറി വന്ന എംഎല്‍എ തന്നെ കയറിപിടിക്കുകയായിരുന്നെന്ന് വീട്ടമ്മ പറഞ്ഞു. പിന്നീടും തന്നെ എംഎല്‍എ ലൈംഗികമായി ഉപയോഗിച്ചെന്ന് വീട്ടമ്മ പറഞ്ഞു. ബാലരാമപുരത്ത് ഇത്രയും ധൈര്യമുള്ള ആരെങ്കിലും ഉണ്ടോയെന്ന് ചോദിച്ചു കൊണ്ടാണ് എംഎല്‍എ തന്നെ കയറി പിടിച്ചതെന്നും മൊഴികളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും വീട്ടമ്മ പറഞ്ഞു.

വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എക്കെതിരെ പീഡനത്തിന് പൊലീസ് കേസെടുത്തത്. ഭര്‍ത്താവിന്റെ പരാതിയില്‍ എംഎല്‍എക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റമാണ് പൊലീസ് ആദ്യം ചുമത്തിയതെങ്കിലും നെയ്യാറ്റിന്‍ക്കര മജിസ്‌ട്രേറ്റിനും, അന്വേഷണ ഉദ്യോഗസ്ഥയായ അജിതാബീഗത്തിനും നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആറില്‍ പീഡനം കൂടി ഉള്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News