വേര്‍തിരിവ് ഇവിടെ ഭാഷക്കുമാത്രം; അതിര്‍ത്തി നിര്‍ണ്ണയത്തിന് ഈ സ്‌നേഹത്തെ തകര്‍ക്കാന്‍ കഴിയില്ല

ഇത് കേരളത്തിന്റെ അതിര്‍ത്തി പങ്കുവെയ്ക്കുന്ന പാറശ്ശാലയിലെ ഒരു സാധാരണ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ നേരത്തെ ഇവിടെ മലയാളം മാത്രമായിരുന്നു പഠിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇവിടെ തമിഴും പഠിപ്പിക്കുന്നു. കാരണം കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി നിര്‍ണ്ണയിച്ച വേളയില്‍ ഈ സ്‌കൂളിന്റെ പകുതി കേരളത്തിലും ബാക്കി തമിഴ്‌നാട്ടിലുമായ് മാറി.

ഇപ്പോള്‍ ഈ സ്‌കൂളില്‍ പകുതി തമിഴ് വിദ്യര്‍ത്ഥികളും ബാക്കി മലയാളികളുമാണ്. പഠന സമയത്ത് മാത്രമാണ് ഈ വേര്‍തിരിവ് ,ഇടവേള സമയങ്ങളിലും മറ്റും ഇവര്‍ ഒന്നിച്ചാണ് കളിക്കുന്നതും ഉച്ചഭക്ഷണം കഴിക്കുന്നതുമെല്ലാം.1994 ലാണ് അണ്‍ എയ്ഡഡ് മേഖലയില്‍ സ്‌കൂള്‍ തുടങ്ങിയത് 700 കുട്ടികളാണ് ഇവിടെ പഠിക്കുന്നത.

് ഒന്നര ഏക്കറിലുള്ള ഈ സ്‌കൂളിന്റെ 50 സെന്റ് തമിഴ്‌നാട്ടിലും ബാക്കി കേരളത്തിലുമാണ് ,3 വര്‍ഷം മുന്‍പ് തമിഴ്‌നാട് ഗവര്‍മെന്റ് തമിഴ് നിര്‍ബന്ധമാക്കിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബാക്കി വരുന്ന കെട്ടിടത്തില്‍ മലയാളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയെങ്കിലും 8 ,9 ,10 ക്ലാസ്സുകള്‍ക്ക് പൂര്‍ണ്ണമായ് അംഗീകാരം ലഭിച്ചിട്ടില്ല.

എങ്കില്‍ പോലും ഇടവേളകളിലും ഉച്ചഭക്ഷണത്തിലും ഇല്ലാത്ത അതിര്‍വരമ്പ് തമിഴ്‌നാട് നിര്‍ബന്ധമാക്കിയെങ്കിലും സുഹൃത്ത് ബന്ധങ്ങള്‍ തകര്‍ക്കാന്‍ ഈ ഭാഷകള്‍ക്ക് ശക്തി പോര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here