കൊച്ചി: 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ച ടെമ്പോ ട്രാവലര്‍ വാന്‍ പോലീസ് കണ്ടെത്തി പിടിച്ചെടുത്തു. നിലവില്‍ വാഹനത്തിന്റെ ഉടമയായ മാടവന സ്വദേശിയില്‍ നിന്നാണ് വാഹനം പിടിച്ചെടുത്തത്.
കൃത്യത്തിന് ഉപയോഗിച്ച ട്രാവലര്‍ വാന്‍ തമിഴ്‌നാട്ടിലേക്ക് കടത്തി എന്നായിരുന്നു പ്രതികള്‍ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ശാസ്ത്രീയമായി ചോദ്യം ചെയ്തതോടെ പ്രതികളുടെ കള്ളം പൊളിഞ്ഞു.
അഞ്ചു പ്രതികളെയും ഒരുമിച്ചിരുത്തിയും പ്രത്യേകം പ്രത്യേകമായും ചോദ്യം ചെയ്തുമാണ് വാഹനം എവിടെയുണ്ടന്ന വിവരം അന്വേഷണ സംഘം മനസിലാക്കിയത്. തുടര്‍ന്ന് മാടവനയിലെത്തി പൊലീസ്, വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളുമായി വിവിധ കേന്ദ്രങ്ങളിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. നടിയെ ഇറക്കിവിട്ട കുമ്പളം റമദാ റിസോര്‍ട്ട്, കൃത്യത്തിന് ശേഷം പ്രതികള്‍ ഭക്ഷണം കഴിച്ച വൈറ്റിലയിലെ തട്ടുകട, നടി പിന്നീട് താമസിച്ച ബിടിഎച്ച് ഹോട്ടല്‍ എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്.
അതേസമയം, പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ലക്ഷ്യം എന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. സ്വയം തയ്യാറാക്കിയ പദ്ധതിയില്‍ മറ്റ് നാലു പേരെ കൂടി പങ്കാളിയാക്കുകയായിരുന്നുവെന്ന് എന്നാണ് പള്‍സര്‍ സുനിയുടെ മൊഴി.
Get real time update about this post categories directly on your device, subscribe now.