മമ്മൂട്ടിയുടെ പേരില്‍ വ്യാജവാര്‍ത്ത; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ഡ്യൂട്ടിയടക്കാതെ ടിവി കടത്താന്‍ ശ്രമിച്ച മമ്മൂട്ടിയെ പിടികൂടി എന്ന സോഷ്യല്‍മീഡിയ വ്യാജപ്രചരണം പൊളിച്ചടുക്കി മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ മാനേജര്‍ അബ്ദുള്‍ മനാഫ്. കഴിഞ്ഞ ഒരാഴ്ചയായി മമ്മൂട്ടി സിംഗപ്പൂരിലാണെന്നും പിന്നെ എങ്ങനെയാണ് ഇന്നലെ വൈകീട്ട് മമ്മുക്ക കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തുന്നതെന്ന് മനാഫ് ചോദിക്കുന്നു.

മനാഫ് പറയുന്നത് ഇങ്ങനെ: ‘കഴിഞ്ഞ ഒരാഴ്ച്ചയായി മമ്മുക്ക സിംഗപ്പൂരിലാണ്. ഇന്ന് വൈകീട്ടത്തെ ഫ്‌ലൈറ്റില്‍ അവിടെ നിന്ന് കയറുന്നേയുള്ളൂ… .പിന്നെ എങ്ങനെയാ ദാസപ്പാ ഇന്നലെ വൈകീട്ട് മമ്മുക്ക കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തുന്നേ.. ഫേക്ക് വാര്‍ത്തകള്‍ ഉണ്ടാക്കുമ്പോ ടൈമിംഗ് കൂടി ഒന്ന് ശ്രദ്ധിക്കണമെന്ന് ചെറിയ ഒരു അപേക്ഷ.’ സിംഗപ്പൂരില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും മനാഫ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

രാവിലെ മുതലാണ് വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുതുടങ്ങിയത്. സത്യാവസ്ഥ അറിയാതെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത ഏറ്റുപിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News