വിന്‍സെന്റ് എംഎല്‍എയുടെ അര്‍ധരാത്രിയിലെ വിളികള്‍; 900 കോളുകളുടെ പിന്നില്‍ സംഭവിച്ചത്

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് വീട്ടമ്മയെ വിളിച്ചത് കൂടുതലും അര്‍ധരാത്രിയില്‍. അധികാരമുള്ളയാള്‍ വിളിക്കുന്നത് കൊണ്ട് വീട്ടമ്മ ആദ്യമൊക്കെ ഫോണ്‍കോളുകള്‍ അറ്റന്റ് ചെയ്തിരുന്നെങ്കിലും മനസിലിരുപ്പ് മനസിലാക്കിയ വീട്ടമ്മ പിന്നീട് ഫോണ്‍ കോള്‍ അറ്റന്റ് ചെയ്യാതായി.

വീട്ടമ്മ നിഷേധം പ്രകടിപ്പിച്ചതോടെ പിന്നെ തുടരെ തുടരെ ഫോണ്‍ ചെയ്ത് ശല്യം ചെയ്യാന്‍ തുടങ്ങി. ഇത്തരത്തില്‍ 900 പ്രാവശ്യം വിന്‍സെന്റ് വീട്ടമ്മയെ വിളിച്ചതിന്റെ കോള്‍ രേഖകള്‍ പൊലീസിന് ലഭിച്ചു.

വിന്‍സെന്റ് നിരന്തരം ശല്യപ്പെടുത്തുന്ന കാര്യം വീട്ടമ്മ അടുപ്പമുള്ള ഒരു കന്യാസ്ത്രീയെ അറിയിച്ചിരുന്നു. കന്യാസ്ത്രീയുടെ നിര്‍ദ്ദേശപ്രകാരം വീട്ടമ്മ വിന്‍സെന്റിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തതിനെത്തുടര്‍ന്നാണ് വിന്‍സെന്റ് കടയിലെത്തി വീട്ടമ്മയെ കടന്നു പിടിച്ചതും ബാലരാമപുരത്ത് ഇത്രയും ധൈര്യമുള്ള മറ്റാരുണ്ട് എന്ന് വീട്ടമ്മയോട് ചോദിക്കുന്നതും.

കടയില്‍ വരെയെത്തി അതിക്രമം തുടര്‍ന്ന സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ വീട്ടമ്മ ഭര്‍ത്താവിനെയും മകനെയും വിവരം ധരിപ്പിക്കുന്ന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News