തെങ്ങ് തലയില്‍ വീണ് മുന്‍ ദൂരദര്‍ശന്‍ അവതാരക മരിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ

മുംബൈ: തെങ്ങ് തലയില്‍ വീണ് മുന്‍ ദൂരദര്‍ശന്‍ ജീവനക്കാരി മരിച്ചു. മുംബൈ സ്വദേശിയായ കഞ്ചന്‍ രഘുനാഥാണ് മരണമടഞ്ഞത്. വെള്ളിയാഴ്ച രാവിലെ പ്രഭാത സവാരിക്കിടയിലാണ് സംഭവം.

റോഡിന് സമീപത്തെ തെങ്ങ് അപ്രതീക്ഷിതമായി യുവതിയുടെ തലയില്‍ പതിക്കുകയായിരുന്നു. പരിസരവാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here