വീണ്ടും പൃഥ്വിരാജും ഭാവനയും; നിഗൂഢതകളുമായി ‘ആദം’ ടീസര്‍

പൃഥ്വിരാജും ഭാവനയും നരേനും ഒന്നിക്കുന്ന ആദം സിനിമയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. 52 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് റിലീസ് ചെയ്തത്. ജിനു വി എബ്രഹാം ആണ് സംവിധാനം. മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നിവയുടെ തിരക്കഥാകൃത്തായിരുന്ന ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ആദം ജോണ്‍ പോത്തന്‍ എന്ന പാലക്കാരന്‍ പ്ലാന്ററായാണ് പൃഥ്വി ചിത്രത്തില്‍ എത്തുന്നത്. സുഹൃത്തായ സിറിയക് എന്ന കഥാപാത്രത്തെയാണ് നരേന്‍ അവതരിപ്പിക്കുന്നത്. റോബില്‍ ഹുഡിലാണ് പൃഥിരാജും ഭാവനയും നരേനും അവസാനമായി ഒന്നിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here