ആരോഗ്യമേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കം നടപ്പില്ല; മന്ത്രി കെ.കെ ശൈലജ

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെ സ്വകാര്യമേഖലയുടെ കൊള്ളയ്ക്ക് വിട്ട് കൊടുക്കുന്ന നടപടി തീര്‍ത്തും അപലപനീയമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായി ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനാണ് ഈ സര്‍ക്കാര്‍ പ്രയത്‌നിക്കുന്നത്.

അതിനിടയില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ സ്ഥലം സ്വകാര്യ ആശുപത്രിക്ക് വിട്ട് നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.

ആരോഗ്യമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഉള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News