
മുംബൈ: ജോലിയെടുത്തു ജീവിക്കാനുള്ള സാധാരണക്കാരന്റെ മോഹങ്ങള്‍ക്ക് വിലയിടുന്ന നഗരത്തിലെ ഏജന്റുമാരില്‍ പലരും ചുളുവില്‍ പൈസയുണ്ടാക്കി തടി തപ്പുന്നവരാണ്. വര്‍ഷങ്ങളായി ജോലി തട്ടിപ്പു കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ചതി കഥകള്‍ പൊലീസുകാര്‍ക്കും ശീലമായി കഴിഞ്ഞു.
കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് സിബിഡി ബേലാപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി മലയാളികളടക്കം നിരവധി പേരെ കബളിപ്പിച്ചു തട്ടിയെടുത്തത് കോടികളാണ്. ഷിപ്പിംഗ് കമ്പനികള്‍ ജോലിക്കാരോട് ചെയ്യുന്ന കൊടും ക്രൂരതക്കെതിരെ സിബിഡി പൊലീസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ഇവരെല്ലാം.
ബേലാപ്പൂര്‍ ആസ്ഥാനമായ എം.കെ ഷിപ്പിംഗും, ശാന്തി ഷിപ്പിംഗുമാണ് മലയാളികളടക്കമുള്ളവരെ ജോലിക്കുവേണ്ടി ഇറാനില്‍ അയക്കുകയും, ശമ്പളം പോലും നല്‍കാതെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്.
60000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here