ഇന്ന് കര്‍ക്കടക വാവ്; പിതൃതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

ഇന്ന് കര്‍ക്കടക വാവ്. പിതൃക്കളുടെ മോക്ഷത്തിനായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു. പ്രധാന ക്ഷേത്രങ്ങളില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തുന്നു. ആലുവ ശിവരാത്രി മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത് നൂറിലേറെ ബലിത്തറകള്‍. ആലുവ നദിക്കരയില്‍ പിതൃകര്‍മ്മങ്ങള്‍ നടത്താന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ എത്തുന്നു.

രാമലക്ഷമണന്മാര്‍ ജടായുവിന്റെ മരണാനന്മര കര്‍മങ്ങള്‍ ഈ മണപ്പുറത്തുവെച്ച് നടത്തിയെന്നാണ് ഐതിഹ്യം. ഒരു വര്‍ഷത്തേക്ക് പിന്‍തലമുറക്കാര്‍ നല്‍കുന്ന സ്‌നേഹവും ജീവാര്‍പ്പണവുമാണ് കര്‍ക്കടകത്തിലെ ബലിയെന്നാണ് വിശ്വാസം.
വ്രതം നോറ്റാണ് പിതൃക്കള്‍ക്കായി ബലിയിടുന്നത്. ദക്ഷിണായനത്തില്‍ പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന സമയമാണ് അമാവാസിയെന്നാണ് വിശ്വാസം. അന്നേ ദിവസം പിതൃക്കള്‍ ബന്ധുജനങ്ങളെ കാണാന്‍ എത്തുമെന്നും വിശ്വാസമുണ്ട്.

വാവുബലി നടക്കുന്ന ഇടങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ജില്ലാ ഭരണ കൂടം നിശ്ചയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളും ക്യാരീ ബാഗുകളും തീരത്ത് അനുവദിക്കില്ല. പെരിയാറിന്റെ മണപ്പുറം ഭാഗത്ത് കടത്തു വഞ്ചി സര്‍വീസും കച്ചവടവും പൊലീസ് നിരോധിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News