മികച്ച ബാറ്റിംഗ് നിര ടീം ഇന്ത്യയുടെ കരുത്ത്; പരിചയപ്പെടാം ഇന്ത്യന്‍ ടീമിനെ

മികച്ച ബാറ്റിങ്‌നിരയാണ് ഇന്ത്യയുടെ കരുത്ത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരില്‍ രണ്ടാമതുള്ള മിതാലി തൊട്ട് (8 കളി, 392 റണ്‍), ഹര്‍മന്‍പ്രീത് (308), പൂനം റാവത്ത് (295), മന്ദാന (232) എന്നിങ്ങനെ നീളും ആ നിര. മിതാലി ഒരു സെഞ്ചുറിയും മൂന്ന് അരസെഞ്ചുറികളും കുതിച്ചു. സ്ഥിരതയുള്ള പ്രകടനം. ഓസീസിനോട് 115 പന്തില്‍ 171 റണ്ണെടുത്ത ഹര്‍മന്‍പ്രീത് ബാറ്റിങ്കരുത്ത് ഇരട്ടിയാക്കി. ആദ്യ രണ്ടു കളിക്കുശേഷം മങ്ങിയ മന്ദാനയുടെ കാര്യത്തിലാണ് ആശങ്ക.

പത്തൊമ്പതുകാരി ദീപ്തി ശര്‍മയാണ് ബൌളര്‍മാരില്‍ മികവുകാട്ടിയത്. ഓള്‍ റൌണ്ടര്‍കൂടിയായ ദീപ്തി, 202 റണ്ണും നേടിയിട്ടുണ്ട്. 12 വിക്കറ്റാണ് സമ്പാദ്യം. പൂനം യാദവ് (9), ഏക്താ ബിഷ്റ്റ്, ശിഖ പാണ്ഡെ (8 വീതം) എന്നിവരാണ് മറ്റ് വിക്കറ്റ് നേട്ടക്കാര്‍.

മിതാലി രാജ് (ക്യാപ്റ്റന്‍), പൂനം റാവത്ത്, സ്മൃതി മന്ദാന, ദീപ്തി ശര്‍മ, ഹര്‍മന്‍പ്രീത് കൌര്‍, വേദ കൃഷ്ണമൂര്‍ത്തി, സുഷ്മ വര്‍മ, ജൂലന്‍ ഗോസ്വാമി, രാജേശ്വരി ഗെയ്ക്ക്വാദ്, മാന്‍സി ജോഷി, മോണ മെശ്രം, ശിഖ പാണ്ഡെ, പൂനം യാദവ്, നുസാത്ത് പര്‍വീണ്‍, ഏക്താ ബിഷ്റ്റ് എന്നിവരാണ് ടീം ഇന്ത്യയുടെ കരുത്ത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here