ചര്‍ച്ചയാകുന്ന നെയ്മറിന്റെ ചിത്രം; ചിത്രം ബാഴ്‌സലോണ വിടുന്നതിന്റെ സൂചനയോ?

പാരിസ്: നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ സോക്കര്‍ ലോകത്തെ പ്രധാന ചര്‍ച്ച. നെയ്മര്‍ ബാഴ്‌സലോണ വിടുമെന്നതിന്റെ സൂചനയാണ് ഈ ചിത്രമെന്ന് ഒരുപക്ഷം. നെയ്മര്‍ ബാഴ്‌സ വിട്ട് പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ ചേരാന്‍ പോകുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് ഈ ചിത്രത്തിന്റെ ഭാവം നോക്കി പ്രചാരണം ശക്തമാകുന്നത്.

ഒരു മൈതാനത്ത് നെയ്മര്‍ ചിന്താധീനനായി കിടക്കുന്ന ചിത്രം നെയ്മര്‍തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. താടിക്ക് കൈകൊടുത്താണ് കിടപ്പ്. ചിത്രത്തിന് അനുയോജ്യമായ മുദ്രയും അതിനടുത്തുണ്ട്.

ചിത്രംവന്ന് പന്ത്രണ്ട് മണിക്കൂറായപ്പോഴേക്കും 15 ലക്ഷം പേരാണ് ലൈക് ചെയ്തത്. ലൈക് ചെയ്തവരില്‍ പിഎസ്ജി കളിക്കാരായ ഏഞ്ചല്‍ ഡി മരിയ, കെവിന്‍ ട്രാപ്, മാര്‍ക്കോ വെറാട്ടി എന്നിവരുമുണ്ട്. ഇതിനിടെ, നെയ്മര്‍ ബാഴ്‌സ വിടുമെന്ന് സ്‌പെയ്‌നിലെ ഒരു മാധ്യമ ഗ്രൂപ്പ് അറിയിച്ചു. 95 ശതമാനവും ഉറപ്പ് എന്നാണ് ഇവര്‍ പറഞ്ഞത്. ഏതാണ്ട് 1655 കോടി രൂപയാണ് പിഎസ്ജിയുടെ ഖത്തര്‍ ഉടമകള്‍ നെയ്മറിനുവേണ്ടി മുടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here