
കൊല്ലം: കൊല്ലം ആശ്രാമവും കായലും ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്നോടിയായി കൊല്ലത്ത് മന്ത്രി മേഴ്‌സികുട്ടിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. റിപ്പോര്‍ട്ട് തയാറാക്കുന്നതിന് 12 അംഗ വിദഗദ്ധ സമിതിയെ തെരഞ്ഞെടുത്തു.
കൊല്ലത്തെ ചരിത്രമുറങ്ങുന്ന ആശ്രാമം മൈതാനം ഗസ്റ്റ് ഹൗസ്, കണ്ടല്‍ വനം, കായല്‍ ഉള്‍പ്പടെ 200 ഹെക്ടറിലേറെ വരുന്ന പ്രദേശത്തെ ജൈവ വൈവിദ്ധ്യ പൈതൃക കേന്ദ്രമാക്കുന്നതിന് മന്ത്രി മേഴ്‌സി കുട്ടിയമ്മയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മൂന്ന് പതിറ്റാണ്ടായി ആശ്രാമത്തെ കണ്ടല്‍ വനത്തെ സംരക്ഷിക്കുന്നതിന് പ്രൊഫസര്‍ എന്‍ രവി നടത്തിയ പോരാട്ടവും, ശാസ്ത്ര സാഹിത്യ പ്രരിഷത്തിന്റെ പഠനം എന്നിവ പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ആശ്രാമത്തിന് പൈതൃക പദവി നല്‍കുന്നത്
അഷ്ടമുടികായലിന്റെ ഉല്‍ഭവസ്ഥാനത്തെ കായലിന്റെ പാരിസ്ഥിതിക പ്രാധാന്യം, കണ്ടല്‍ സമ്പത്തിന്റെ സംരക്ഷണം, മലിനീകരണം തടയല്‍, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക ഊന്നല്‍ നല്‍കിയാണ് ബെയോഡൈവേഴ്‌സിറ്റി ബോര്‍ഡ് സംസ്ഥാനത്തെ ആദ്യ ജൈവ വൈവിദ്യ പൈതൃക കേന്ദ്രം എന്ന പഥവി കൊല്ലം ആശ്രാമത്തിനു സമ്മാനിക്കുന്നത്. കൊല്ലം കോര്‍പ്പറേഷനിലെ ജൈവ വൈവിധ്യ പരിപാലന സമിതിക്കായിരിക്കും ചുമതല, പരിപാലന പദ്ധതി തയാറാക്കലും നടപ്പിലാക്കുന്നതും ഈ സമിതി തന്നെ നര്‍വ്വഹിക്കും.
പൈതൃക പദവിയുടെ പേരില്‍ പ്രത്യേക നിയന്ത്രണങള്‍ ബാധകമാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലം മേയര്‍ രാജേന്ദ്രബാബു, എം മുകേഷ് എംഎല്‍എ, ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ദിനേശന്‍ ചെറുവാട്ട് ജില്ലാ കളക്ടര്‍ തുടങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here