
തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ നിര്യാണത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്നും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാനും ഉഴവൂര്‍ വിജയനെന്ന രാഷ്ട്രീയ നേതാവ് ശ്രമിച്ചിരുന്നെന്നും കോടിയേരി പറഞ്ഞു.
കോടിയേരിയുടെ വാക്കുകള്‍: എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ ആകസ്മികമായ നിര്യാണത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വലതുപക്ഷത്തിന്റെയും വര്‍ഗീയ ശക്തികളുടെയും മൂല്യച്യുതികളെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് രൂക്ഷമായി കടന്നാക്രമിച്ച ഉഴവൂര്‍, ഇടതുപക്ഷത്തിന് വേണ്ടി കേരളമാകെ സഞ്ചരിച്ചു. എല്ലാവരുടെയും പ്രിയങ്കരനായിരുന്നു അദ്ദേഹം. ഇന്നലെ ഉഴവൂരിനെ കാണാന്‍ എറണാകുളത്തെ ആശുപത്രിയില്‍ പോയിരുന്നു. ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ ഇല്ലാത്ത രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ഉഴവൂര്‍ വിജയന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തനായി രാഷ്ട്രീയത്തിലേക്ക് കടന്ന വന്ന ഉഴവൂര്‍ പിന്നീട് എന്‍സിപിയില്‍ ചേര്‍ന്ന് ഇടതുപക്ഷത്തിനൊപ്പം യാത്ര തുടരുകയായിരുന്നു. എന്നും സാധാരണക്കൊപ്പം നില്‍ക്കാനും ഉഴവൂര്‍ വിജയനെന്ന രാഷ്ട്രീയ നേതാവ് ശ്രമിച്ചിരുന്നു. ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here