അറോസ; സ്ത്രീകള്‍ക്ക് വേണ്ടി മാത്രം

സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി നിര്‍മ്മിച്ച ബിയറാണ് അറോസ. ഇവിടെങ്ങുമല്ല അങ്ങ് ചെക്ക് റിപ്പബ്ലിക്കിലാണ്. ആദ്യത്തെ പ്രീമിയം ലൈഫ് സ്റ്റൈല്‍ ബിയറെന്ന വിശേഷണവുമായാണ് ഈ ബിയര്‍ സ്ത്രീകള്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതായതുകൊണ്ടുതന്നെ മനോഹരമായാണ് ബിയര്‍ ബോട്ടില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പിങ്ക് നിറമാണ് ബോട്ടിലിന് നല്‍കിയിരിക്കുന്നത്.

330 മില്ലി വരുന്ന ബോട്ടിലിന് ഏകദേശം 14 ഓസ്‌ട്രേലിയന്‍ ഡോളറാണ് വില. സമൂഹമാധ്യമങ്ങളില്‍ അറോസക്ക് നേരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ലിംഗവിവേചനവും വിവേകശൂന്യമായ ഒരു ഉല്‍പ്പന്നമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും അറോസയെ വിശേഷിപ്പിച്ചത് തന്നെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News