‘ഉഴവൂര്‍ വിജയന്‍ പ്രസംഗിക്കുന്നു എന്നൊരു നോട്ടീസൊട്ടിച്ചാല്‍ മതി, ആള്‍ക്കൂട്ടം ഒഴുകിയെത്തും’; തോമസ് ഐസക്ക്

തിരുവനന്തപുരം: ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മന്ത്രി തോമസ് ഐസക്ക്.

തോമസ് ഐസക്കിന്റെ വാക്കുകള്‍: പൊട്ടിച്ചിരിയുടെയും ഹര്‍ഷാരവങ്ങളുടെയും പ്രകമ്പനങ്ങള്‍ക്കു തീകൊളുത്തി കത്തിക്കയറുന്ന ഉഴവൂര്‍ വിജയന്‍ പ്രസംഗങ്ങള്‍ക്ക് അനേകം തവണ സാക്ഷിയായിട്ടുണ്ട്. കഥകളും ഉപകഥകളും സൂപ്പര്‍താര ഡയലോഗുകളും സിനിമാപ്പേരുകളുമൊക്കെ തരാതരംപോലെ വാരിവീശി കൈയടി നേടാന്‍ പ്രത്യേകമായ ഒരു സിദ്ധി തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്.

സ്വന്തം പാര്‍ടിയുടെ അതിരുകള്‍ക്കപ്പുറത്തേയ്‌ക്കൊരു സ്വീകാര്യത വാഗ് സാമര്‍ത്ഥ്യം കൊണ്ട് ഇതുപോലെ നേടിയെടുത്ത മറ്റൊരു നേതാവില്ല. ഉഴവൂര്‍ വിജയന്‍ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാല്‍ മതി. ആള്‍ക്കൂട്ടം ഒഴുകിയെത്തുമായിരുന്നു.

ആ വാഗ്‌ധോരണി ഇനി കേള്‍ക്കാനാവില്ല എന്നു വിശ്വസിക്കാന്‍ പ്രയാസം. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News