
കോഴിക്കോട്: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും സീരിയല്‍ താരം അതുല്‍ ശ്രീവയെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്.
കോളേജ് കേന്ദ്രീകരിച്ച് ഗുണ്ട ഗ്യാങ്ങുകള്‍ പ്രവര്‍ത്തിക്കുന്നതായും കുരുക്ഷേത്ര എന്ന ഗ്യാങ്ങിലെ അംഗമാണ് അതുല്‍ ശ്രീവയെന്നും പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടുന്നതായും 100 രൂപയില്‍ കുറവ് നല്‍കുന്ന വിദ്യാര്‍ത്ഥികളെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതായും പൊലീസ് കണ്ടെത്തി. പല വിദ്യാര്‍ത്ഥികളും പേടിച്ച് പരാതിപ്പെടുന്നില്ലെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ മാസം മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ് അതുല്‍ ശ്രീവ.
എം80 മൂസ എന്ന സീരിയലിലൂടെ മൂസക്കായിയുടെയും പാത്തുവിന്റെയും മകനായി വേഷം ചെയ്ത അതുല്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരം കൂടിയാണ്. കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായി വിവരം ലഭിച്ചതായും ഉടന്‍ തന്നെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കസബ സിഐ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതികള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ഗുരുവായുരപ്പന്‍ കോളേജിലെ മൂന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയാണ് അതുല്‍ ശ്രീവ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here