
മുംബൈ: അനസ് ബ്ലാസ്റ്റേഴ്‌സിലേക്കില്ല. മലയാളി താരം അനസ് എടത്തൊടികയെ ജംഷഡ്പൂര്‍ എഫ് സി സ്വന്തമാക്കി. മുംബൈയില്‍ നടന്ന ഐഎസ്എല്‍ പ്ലെയര്‍ ഡ്രാഫ്റ്റിലാണ് ആദ്യ വിളിക്ക് അവസരം ലഭിച്ച ജംഷ്ഡ്പുര്‍ എഫ്‌സി അനസിനെ സ്വന്തമാക്കിയത്. 1 കോടി 10 ലക്ഷം രൂപയായിരുന്നു അനസിന്റെ വില.
ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപാലിനെ 87 ലക്ഷം രുപയ്ക്ക് ജംഷഡ്പൂര്‍ സ്വന്തമാക്കി.
അതേസമയം മലയാളി താരം റിനോ ആന്റോയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. 63 ലക്ഷം രൂപയ്ക്കാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. ഐസ്വാള്‍ എഫ് സി താരം ലാല്‍ റൂത്താരയും കേരളാ ബ്ലാസ്റ്റേഴ്‌സില്‍. ആറാം റൗണ്ടില്‍ മിഡ് ഫീല്‍ഡര്‍ മിലാന്‍ സിംഗിനെ കേരളം സ്വന്തമാക്കി. 45 ലക്ഷം രൂപയ്ക്കാണ് മിലാന്‍ സിംഗിനെ കേരളം സ്വന്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here