മയക്കുമരുന്ന് മാഫിയയുമായി ബന്ധം; ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാന്‍ ഷോയില്‍ നിന്നും പുറത്തേക്ക്

മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഐറ്റം ഡാന്‍സര്‍ മുമൈത്ത് ഖാനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ജൂലൈ 28 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന മുമൈത്തിന് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചു. ഇതെത്തുടര്‍ന്ന് ഷോയില്‍ നിന്നും പുറത്തു പോവുകയാണ് മുമൈത്ത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് മുമൈത്ത് ഖാന്‍ അന്വേണ സംഘത്തെ അറിയിച്ചു. മുമൈത്ത് ഖാനൊപ്പം തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങള്‍ക്കെതിരേയും എക്‌സൈസ് നോട്ടീസ് അയച്ചിട്ടുണ്ട്.

മുമൈത്ത് ഖാനെ കൂടാതെ രവി തേജ, പുരി ജഗന്നാഥ്, സുബ്രാം രാജു, ഗായിക ഗീതാ മാധുരിയുടെ ഭര്‍ത്താവ് നന്ദു, താനിഷ്, നവദീപ്, നടി ചാര്‍മി, തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇവരില്‍ ചിലരെ അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ ഒരാളില്‍ നിന്നാണ് തെലുങ്കിലെ താരങ്ങള്‍ക്കും മാഫിയ സംഘവുമായി ബന്ധമുണ്ടെന്ന വിവരം ലഭിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകള്‍ ഇയാളുടെ മൊബൈലില്‍ നിന്നും എക്‌സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരങ്ങള്‍ക്കെതിരെ നോട്ടീസ് അയച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News