പീഡനക്കേസില്‍ അകത്തായ വിന്‍സെന്റിനെ തള്ളാതെ കോണ്‍ഗ്രസ്‌; ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കി; രാജി വേണ്ട

തിരുവനന്തപുരം: ബാലരാമപുരത്തെ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് ജയിലിലായ കോവളം എംഎല്‍എ എം വിന്‍സന്റിനെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ സസ്പെന്‍ഡ് ചെയ്തതായി കെപിസിസി അദ്ധ്യക്ഷന്‍ എം എം ഹസന്‍. കുറ്റവിമുക്തനാകും വരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനാണ് കെപിസിസി തീരുമാനം എന്ന് എം എം ഹസ്സന്‍ മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കേണ്ട ആവശ്യമില്ലെന്നും, എംഎല്‍എ സ്ഥാനം രാജിവെക്കുന്ന കാര്യം ആലോചനയില്ലെന്നും എം എം ഹസ്സന്‍ പറഞ്ഞു. നിലവില്‍ കെപിസിസി സെക്രട്ടറിയാണ് എം വിന്‍സന്റ് എംഎല്‍എ.

എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടതിന്റെ ധാര്‍മികതയെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍ക്ക് ക്ഷുഭിതനായാണ് എം എം ഹസ്സന്‍ മറുപടി പറഞ്ഞത്. പല ചോദ്യങ്ങള്‍ക്കും പ്രതികരിക്കാന്‍ പോലും തയ്യാറാവാതെയാണ് അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News