വളര്‍ത്തുനായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടി; യുവാവിനെതിരെ പൊലീസ് കേസെടുത്തു

തൃശ്ശൂര്‍: തൃശൂരിലെ ‘പോവ്‌സ്’ പ്രവര്‍ത്തകരില്‍ നിന്ന് വാങ്ങിയ നായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. മാന്ദാമംഗലം സ്വദേശി മനോജാണ് കേസില്‍ പെട്ടത്.

ഒരു വര്‍ഷം മുമ്പ് വാങ്ങിയ റോട്ട് വൈലര്‍ ഇനത്തില്‍ പെട്ട നായയെ തല്ലിക്കൊന്ന മനോജ് കൂളായി വീണ്ടും പോവ്‌സ് പ്രവര്‍ത്തകരുടെ അടുത്തെത്തി. വേറൊരു നായയെ വേണമെന്ന് ആവശ്യപ്പെട്ട ഇയാളോട് പഴയ നായ എവിടെയെന്ന ചോദ്യമുയര്‍ന്നു. പിറവത്തെ ബന്ധുവിന് വളര്‍ത്താന്‍ നല്‍കിയെന്നായിരുന്നു മനോജിന്റെ മറുപടി.

സംശയം തോന്നിയപ്പോള്‍ ബന്ധുവിന്റെ വിലാസവും ഫോണ്‍ നമ്പറും അന്വേഷിച്ച പോവ്‌സ് പ്രവര്‍ത്തകരോട് ദാ വരുന്നുവെന്ന് പറഞ്ഞ് മുങ്ങിയതാണ് കക്ഷി. ആളെ കാണാതായപ്പോള്‍ പഴയ വിലാസം തിരക്കി ഇവര്‍ വീട്ടിലെത്തി. നായയെ ആരോ തല്ലിക്കൊന്നുവെന്ന വിശദീകരണമാണ് മനോജ് നല്‍കിയത്.

ഇതോടെ പോവ്‌സ് പ്രവര്‍ത്തകര്‍ ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ തിരച്ചിലില്‍ പുരയിടത്തില്‍ കുഴിച്ചിട്ട നായയുടെ ജഡം യുവാവിനെ കൊണ്ടു തന്നെ പുറത്തെത്തിച്ചു. പരിശോധനയില്‍ കഴിഞ്ഞ വര്‍ഷം ഇയാള്‍ വാങ്ങിയ നായ തന്നെയെന്ന് തിരിച്ചറിഞ്ഞു. ഒരാഴ്ച്ച മുമ്പാണ് നായയെ കുഴിച്ചിട്ടത്. വളര്‍ത്തു നായയെ തല്ലിക്കൊന്ന് കുഴിച്ചുമൂടിയ മനോജിനെതിരെ പോലീസ് കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News