
തൃശ്ശൂര്‍: വധശ്രമക്കേസില്‍ സാക്ഷി പറയാനെത്തിയയാളെ കോടതി വരാന്തയില്‍ പ്രതിയും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ജീവന്‍ രക്ഷിക്കാന്‍ സാക്ഷി ഓടിക്കയറിയത് കോടതിക്കുള്ളിലേക്കും. സംഭവം ശ്രദ്ധയില്‍പെട്ട മജിസ്‌ട്രേറ്റ് പ്രതിയുടെ ജാമ്യം റദ്ദാക്കി. മര്‍ദ്ദനമേറ്റയാളുടെ മൊഴിയില്‍ കേസെടുത്തു. ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിലാണ് അഭിഭാഷകരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം നടന്നത്.
ഇരുപതിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അകലാട് സ്വദേശി സുനീറിനെയാണ് കോടതി പരിസരത്ത് സാക്ഷിയെ ആക്രമിച്ച സംഭവത്തില്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്തത്. സാക്ഷിപറയാനെത്തിയ നജീബിനാണ് മര്‍ദ്ദനമേറ്റത്.
അടിപിടി, വെട്ട്, കുത്ത്, കൊലപാതകശ്രമം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, വീടുകയറി ആക്രമണം തുടങ്ങിയ കേസുകളില്‍ പ്രതിയായ സുനീറിന് സ്ത്രീപീഡന കേസില്‍ നാല്‍പ്പത്തിരണ്ട് ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ പ്രതി കോടതി വരാന്തയില്‍ തന്നെ സാക്ഷിയെ ആക്രമിച്ചതോടെ മറ്റ് കേസുകള്‍ മാറ്റിവച്ചാണ് സാക്ഷിയുടെ മൊഴിയെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here