ബിജെപിയിലെ കോഴ: ഇടനിലക്കാരനായ സതീഷ് നായര്‍ക്ക് പ്രധാനമന്ത്രിയുമായി അടുത്തബന്ധം

തിരുവനന്തപുരം: സംസ്ഥാന ബി ജെ പിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം ദില്ലിയിലും കത്തിപ്പടരുന്നു. മെഡിക്കല്‍ സീറ്റ് അനുവദിക്കാന്‍ കോളേജുടമയില്‍ നിന്ന് കൈപ്പറ്റിയ പണം ദില്ലിയിലെ ഇടനിലക്കാരനായ സതീഷ് നായര്‍ക്ക് കൈമാറിയെന്നാണ് ബി ജെ പി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ആരോപണ വിധേയരായവരും കോളേജുടമയും ഇക്കാര്യം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.

സതീഷ് നായരെന്ന ദില്ലിയിലെ ഇടനിലക്കാരന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഓഫീസുമായും അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്തെത്തിയിട്ടുണ്ട്. ശിവഗിരി മഠാധിപതി പ്രകാശനന്ദയ്ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയത് സതീഷ് നായരായിരുന്നെന്നും ബിജു രമേശ് വെളിപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ഓഫീസുമായും കേന്ദ്രമന്ത്രിമാരുമായും സതീഷ് നായരെന്ന ഇടനിലക്കാരന് അടുത്തബന്ധമുണ്ട് എന്നതിന്റെ തെളിവാണ് ബിജുരമേശിന്റെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News