51കാരന്‍ പീഡിപ്പിച്ച പതിനഞ്ച് വയസ്സുകാരി പരീക്ഷാ ദിവസം സ്‌കൂളില്‍ പ്രസവിച്ചു

ദില്ലി: വടക്കന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് പതിനഞ്ചു വയസ്സുകാരി ഇരുപത്തിനാല് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പ്രസവിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വ്യാഴാഴ്ച സ്‌കൂളില്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്നതിനിടെ വയറു വേദന അനുഭവപ്പെട്ടത് മൂലം ശൗചാലയത്തില്‍ പോയി. അവിടെ വച്ചാണ് പ്രസവിച്ചത്.

സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അയല്‍വാസി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. അയല്‍വാസിയായ 51 കാരനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണ അയല്‍വാസി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.

പെണ്‍കുട്ടി ഗര്‍ഭിണിയായി എന്നു മനസിലാക്കിയ ഇയാള്‍ പെണ്‍കുട്ടിക്ക് ഗര്‍ഭചിദ്രം നടത്തുന്നതിനുള്ള മരുന്നുകള്‍ നല്‍കിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. മരുന്നുകളുടെ അനന്തരഫലം കാരണമാണ് പെണ്‍കുട്ടി 24 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പ്രസവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News