ദൃശ്യങ്ങള്‍ കാണിച്ച് പാലക്കാട് സ്വദേശി മൈഥിലിയോട്‌ ആവശ്യപ്പെട്ടത് 75 ലക്ഷം; പ്രതിക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധം; പരാതിയില്‍ കൂടുതല്‍ അറസ്റ്റുകള്‍

കൊച്ചി: മൈഥിലിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സിനിമയില്‍ നിര്‍മ്മാണ സഹായിയായി പ്രവര്‍ത്തിച്ചു വന്ന പാലക്കാട് സ്വദേശി കിരണ്‍ കുമാറിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ദൃശ്യങ്ങള്‍ കാണിച്ച് 75 ലക്ഷം രൂപയാണ് ഇയാള്‍ മൈഥിലിയോട് ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം ദൃശ്യം സോഷ്യല്‍മീഡിയ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മൈഥിലി പണം നല്‍കാന്‍ തയ്യാറാവാതിരുന്നതോടെയാണ് കിരണ്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ഒരു യുവാവിനൊപ്പം മൈഥിലി നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞദിവസങ്ങളിലാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് മൈഥിലിയുടെ തീരുമാനം. പരാതിയില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here