വനിതാ ലോകകപ്പ് ഫൈനല്‍; ഇംഗ്ലണ്ട് തകര്‍ന്നു; ആറ് വിക്കറ്റ് നഷ്ടമായി; ഇന്ത്യക്ക് കുതിപ്പ്

വനിതാ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും കലാശ പോരാട്ടത്തിനിറങ്ങിയത്. ടേസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടമായി.

ലോറന്‍റ് വിന്‍ഫില്‍ഡിന്‍റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. രാജശ്രി ഗെയ്ക്ക് വാദാണ് വിന്‍ഫില്‍ഡിനെ പുറത്താക്കി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 24 റണ്‍സാണ് വിന്‍ഫീല്‍ഡ് നേടിയത്.

23 റണ്‍സ് നേടിയ ബ്യൂമൗണ്ടിന്‍റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് പിന്നീട് നഷ്ടമായത്. പൂനം യാദവാണ് ബ്യൂമൗണ്ടിനെ പുറത്താക്കിയത്.

ഹീഥര്‍ നൈറ്റാണ് മൂന്നാം വിക്കറ്റായി പുറത്തായത്. പൂനം യാദവ് തന്നെയാണ് നൈറ്റിനെയും വീ‍ഴ്ത്തിയത്.

ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ താരം സാറ ടെയ് ലറിന്‍റെ വിക്കറ്റാണ് നാലാമതായി നഷ്ടമായത്. തൊട്ടടുത്ത പന്തില്‍ തന്നെ ഫ്രാന്‍ വില്‍സണെയും ഗോസ്വാമി വീ‍ഴ്ത്തി.  ഇന്ത്യന്‍ ആക്രമണത്തിനെതിരെ പൊരുതി അര്‍ദ്ധ സെഞ്ചുറി നേടിയ സ്കൈവറാണ് ആറാമതായി പുറത്തായത്.

ലീഗിലെ ആദ്യമത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News