രാജ്യത്ത് പ്രായപൂര്‍ത്തിയാകാത്ത 45 ലക്ഷം പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍; ഞെട്ടിപ്പിക്കുന്ന സര്‍വ്വേ

ദില്ലി: രാജ്യത്ത് 2015-16 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 45 ലക്ഷം പെണ്‍കുട്ടികള്‍ ഗര്‍ഭിണികളോ അമ്മമാരോ ആയിരുന്നെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ. സര്‍വ്വേ അനുസരിച്ച് 2011ല്‍ 10 വയസിനും 19 വയസിനും ഇടയിലുള്ള 1.3 കോടി പെണ്‍കുട്ടികള്‍ വിവാഹിതരായിരിക്കുന്നത്.

2011ല്‍ പ്രായപൂര്‍ത്തിയാകാത്ത 38 ലക്ഷം പെണ്‍കുട്ടികള്‍ അമ്മമാരായിരുന്നു. ഇതില്‍ 14 ലക്ഷം പെണ്‍കുട്ടികള്‍ ഒന്നിലേറെ കുട്ടികളുടെ അമ്മമാരായിരുന്നു. ഇത്തരം അമ്മമാരില്‍ നിരക്ഷരരായവര്‍ 39 ശതമാനവും സാക്ഷരരായവര്‍ 26 ശതമാനവുമാണ്. സാക്ഷരരായ അമ്മമാരുടെ കുട്ടികള്‍ക്ക് താരതമ്യേന മികച്ച ആരോഗ്യസ്ഥിതിയുണ്ടെന്നും ഈ കുട്ടികള്‍ക്ക് എല്ലാ പ്രതിരോധ കുത്തിവയ്പുകളും ലഭിക്കുന്നുവെന്നും സര്‍വെ ചൂണ്ടിക്കാട്ടി.

നിരക്ഷരരായ പെണ്‍കുട്ടികളാണ് ബാലവിവാഹത്തിന് ഇരയാകുന്നവരിലേറെയുമെന്നും മുംബൈ ആസ്ഥാനമായ ബാലാവകാശസംഘടന ചൈല്‍ഡ് റൈറ്റ് ആന്‍ഡ് യു നടത്തിയ പഠനവും ചൂണ്ടിക്കാട്ടുന്നു. സാമൂഹികസമ്മര്‍ദത്തെ തുടര്‍ന്ന് വിവാഹിതയാകുന്ന ബാലികമാര്‍ നിറവേറ്റേണ്ടിവരുന്ന ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ കാരണമാകും.

ലൈംഗിക അതിക്രമങ്ങള്‍ക്കും ലൈംഗികരോഗങ്ങള്‍ക്കും കുട്ടികള്‍ ഇരയാകും. ചെറുപ്രായത്തില്‍ ഗര്‍ഭം ധരിക്കേണ്ടിവരുന്നത് അനീമിയ, മലേറിയ, എച്ച്‌ഐവി തുടങ്ങിയ രോഗങ്ങള്‍ക്കും പ്രസവാനന്തര രക്തസ്രാവം, മനോരോഗങ്ങള്‍ എന്നിവയ്ക്കും ഇടയാക്കിയേക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News