മഴക്കാലത്ത് ഷൂസും സോക്‌സും ഇടാന്‍ കുട്ടികളോട് ഉത്തരവിട്ടാല്‍ വിവരമറിയും

ദില്ലി: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഷൂസും സോക്‌സും കുട്ടികള്‍ ധരിക്കണമെന്നത് പല വിദ്യാഭ്യാസസ്ഥാപനങ്ങളുടേയും നിയമമാണ്. ഈ നിയമം കൂടുതല്‍ കടുപ്പം സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങളിലാണ്. മഴക്കാലത്ത് ഈ ഉത്തരവ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി നിരവധി പരാതികള്‍ ബാലാവകാശ കമ്മീഷനു ലഭിച്ചു.

ഏതായാലും പരാതിയില്‍ ശക്തമായ ഇടപെടല്‍ കമ്മീഷന്‍ സ്വീകരിച്ചിരിക്കുന്നു. മഴക്കാലത്ത് ഏതു കാരണത്തിന്റെ അടിസ്ഥാനത്തിലായാലും കുട്ടികളോട് ഷൂസും സോക്‌സും ധരിക്കാന്‍ ഓര്‍ഡറിടരുതെന്ന് എല്ലാ വിദ്യാഭ്യാസ ഉപ ജില്ലാ ഡയറക്ടര്‍മാര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഈ നിര്‍ദ്ദേശം കര്‍ശനമായും സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ബാധകമാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News