വിവാദങ്ങള്‍ക്ക് വിട; ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് ജയിക്കാനുള്ള തന്ത്രങ്ങളുമായി ക്യാപ്ടന്‍ കൂള്‍ രംഗത്ത്; വിശ്വവിജയം നേടിയ നായകന്റെ വാക്കുകള്‍ ഇങ്ങനെ

ലണ്ടന്‍: ഇന്ത്യന്‍ വനിതാ ടീം അവിശ്വസനീയ കുതിപ്പുമായി കലാശക്കളിക്കെത്തിയിട്ടും അഭിനന്ദനവുമായി ധോണി രംഗപ്രവേശനം ചെയ്യാത്തത് ചെറിയ തോതില്‍ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ധോണിയുടെ ട്വിറ്റര്‍ പേജില്‍ ആരാധകര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശകരെയെല്ലാം സ്വതസിദ്ധമായ ശൈലിയില്‍ അതിര്‍ത്തി കടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാളായ ധോണി.


ഏകദിന ക്രിക്കറ്റില്‍ വിശ്വവിജയം നേടിയ നായകന്‍ വനിതാ ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ടീമിന് തന്ത്രങ്ങള്‍ ഉപദേശിച്ചാണ് രംഗത്തെത്തിയത്. കലാശക്കളിയില്‍ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരിക്കണമെന്നും കളിയെ എങ്ങനെയാണ് സമീപിക്കേണ്ടതെന്നും കൃത്യമായി ധാരണ നല്‍കുന്നതാണ് മഹിയുടെ വാക്കുകള്‍.

ആദ്യം മത്സരത്തിന്റെ പ്രാധാന്യം മനസ്സിലാക്കണം. ജയത്തെ കുറിച്ചോ തോല്‍വിയെ കുറിച്ചോ ചിന്തിക്കരുത്. എല്ലാവരും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുക. ഒരൊറ്റ മികച്ച പ്രകടനം മാത്രം മതി വിശ്വം കാത്തിരിക്കുന്ന കിരീടത്തില്‍ മുത്തമിടാനെന്നും ധോണി പറയുന്നു. ഏറ്റവും പ്രധാനം മികച്ച രീതിയില്‍ മത്സരം ആസ്വദിക്കുകയെന്നതാണെന്നും ക്യാപ്ടന്‍ കൂള്‍ അഭിപ്രായപ്പെട്ടു.

ഇത് രണ്ടാം തവണയാണ് ഇന്ത്യ വനിതാ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. 2005ലാണ ഇന്ത്യ ഇതിനു മുമ്പ് വനിതാ ലോകകപ്പില്‍ ഫൈനലിലെത്തിയത്. അന്ന് ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News