അപ്പൊ എങ്ങനാ; തുടങ്ങുവല്ലേ; മഞ്ഞപ്പടയുടെ ആരാധകര്‍ക്കായി ബ്ലാസ്റ്റേഴ്‌സ് ടീം ഇതാ ഇവിടെ വരെ

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിനായുള്ള താരലേലം പൂര്‍ത്തിയായി. മലയാളി താരങ്ങളുടെ ആധിപത്യം കൊണ്ടാണ് ഇക്കുറി ഡ്രാഫ്റ്റ് ശ്രദ്ധേയമായത്. പതിനൊന്ന് മലയാളി താരങ്ങളാണ് ലേലത്തിനുണ്ടായിരുന്നത്. ഇതില്‍ നിന്ന് അഞ്ചുപേരെ വിവിധ ടീമുകള്‍ തെരഞ്ഞെടുത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് താര ലേലം പൂര്‍ത്തിയാക്കിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഏറെയുണ്ട്. വിനീതിനും ജിങ്കനുമൊപ്പം പന്തുതട്ടാന്‍ റിനോ ആന്റോയടക്കമുള്ള പ്രമുഖരുമെത്തിയിട്ടുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആരോധകര്‍ക്ക് മുന്നില്‍ പുതിയ ടീമിനെയും അവതരിപ്പിച്ചിട്ടുണ്ട്.
1. കെ പ്രശാന്ത് (ഫോര്‍വേഡ്)
2. സി കെ വിനീത് (മിഡ്ഫീല്‍ഡര്‍)
3. സന്ദേഷ് ജിങ്കന്‍ (ഡിഫന്‍ഡര്‍)
4. റിനോ ആന്റോ (മിഡ്ഫീല്‍ഡര്‍)
5. ലാല്‍റുത്തര (ഡിഫന്‍ഡര്‍)
6. മിലാന്‍ സിങ് (മിഡ്ഫീല്‍ഡര്‍)
7. അരാത്ത ഇസുമി (മിഡ്ഫീല്‍ഡര്‍)
8. സുഭാഷിഷ് റോയ് ചൗധരി (ഗോള്‍ കീപ്പര്‍)
9. ജാക്കിചന്ദ് സിങ് (മിഡ് ഫീല്‍ഡര്‍)
10. സിയാം ഹാങ്കല്‍ (മിഡ് ഫീല്‍ഡര്‍)
11. ലാല്‍ത്തകിമ (ഡിഫന്‍ഡര്‍)
12. പ്രീതംകുമാര്‍ സിങ് (ഡിഫന്‍ഡര്‍)
13. സാമുവല്‍ ഷദപ് (ഡിഫന്‍ഡര്‍)
14. ലോകെന്‍ മിയെത്തി (മിഡ് ഫീല്‍ഡര്‍)
15. കരുണ്‍ അതുല്‍ സവെനി (ഫോര്‍വേഡ്)
16. അജിത് ശിവന്‍ (മിഡ് ഫീല്‍ഡര്‍)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here