ഇനി പാസ്‌പോര്‍ട്ടിന് ജനന സര്‍ട്ടിഫിക്കറ്റ് വേണ്ട

ദില്ലി: ഇനി മുതല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയടക്കം എട്ടു രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.

1989 ജനുവരി 26നു ശേഷം ജനിച്ച എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. ഈ വ്യവസ്ഥയാണ് ഇപ്പോള്‍ ലഘൂകരിച്ചിരിക്കുന്നത്. ജനനത്തീയതി രേഖപ്പെടുത്തിയിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി കാര്‍ഡ്, എല്‍ഐസി പോളിസി ബോണ്ട് തുടങ്ങിയ ഏതെങ്കിലും രേഖ സമര്‍പ്പിച്ചാല്‍ മതിയാകുമെന്ന് കേന്ദ്രമന്ത്രി വികെ സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു. പുതിയ വ്യവസ്ഥകള്‍ ഉടന്‍ തന്നെ നടപ്പിലാകും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like