വിടവാങ്ങല്‍ പ്രസംഗത്തില്‍ മോദിയെ വിമര്‍ശിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ദില്ലി: വിടവാങ്ങല്‍ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കുന്നത് അത്യാവശ്യഘട്ടങ്ങളിലും ചര്‍ച്ചകളിലൂടെയും ആകണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. സ്പീക്കര്‍ സുമിത്രാ മഹാജന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ നല്‍കിയ യാത്രയയപ്പിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.

ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കുന്നത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാകണമെന്നും ചര്‍ച്ചകളിലൂടെ വേണം നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ എന്നും രാഷ്ട്രപതി വ്യക്തമാക്കി. ഇക്കാലയളവില്‍ ചര്‍ച്ചകളിലൂടെയുള്ള നിയമനിര്‍മ്മാണം കുറഞ്ഞ് വരുകയാണെന്നും, മോദി, സ്പീക്കര്‍ സുമിത്രാ മഹാജന്‍, രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി തുടങ്ങിയവരെ സാക്ഷിയാക്കി മുന്നിലെത്തിയ എല്ലാ ഫയലുകളിലും തീരുമാനം കൈകൊണ്ടിട്ടുള്ള പ്രണബ് മുഖര്‍ജി ചൂണ്ടികാട്ടി. പാര്‍ലമെന്റ് സംവിധാനത്തെ പ്രശംസിച്ച രാഷ്ട്രപതി നിയമനിര്‍മ്മാണത്തിനായി സമയം നഷ്ടപെടുത്തുന്നതില്‍ ആശങ്കയും പ്രകടിപ്പിച്ചു.

രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ, കേന്ദ്രമന്ത്രിമാര്‍, ലോക്‌സഭാ രാജ്യസഭാ എംപിമാരും പ്രണബ് മുഖര്‍ജിയുടെ വിടവാങ്ങല്‍ ചടങ്ങില്‍ പങ്കെടുത്തു. ഉപരാഷ്ട്രപതി, സ്പീക്കര്‍, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ ഒപ്പുകള്‍ അടങ്ങിയ കോഫി ടേബിള്‍ ബുക്കും രാഷട്രപതിക്ക് സമ്മാനിച്ചു.

ചൊവ്വാഴ്ച്ച ഇന്ത്യയുടെ പതിനാലാം പ്രഥമപൗരനായി കെആര്‍ നാരായണന് ശേഷമുള്ള ആദ്യ ദളിത് മുഖം രാംനാഥ് കോവിന്ദ് അധികാരമേല്‍ക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here