മംഗളൂരില്‍ എത്തിച്ച് കുട്ടികളെ ശിശുമന്ദിരത്തിലേക്ക് മാറ്റി

കാസര്‍ഗോഡ്: ബീഹാറില്‍ നിന്നും മംഗളുരുവിലേക്ക് ട്രെയിനില്‍ കൊണ്ടുവന്ന 13 കുട്ടികളെ പൊലീസ് ശിശുമന്ദിരത്തിലേക്ക് മാറ്റി. ആറിനും 18നും ഇടയില്‍ പ്രായമുള്ളവരാണ് ഈ കുട്ടികള്‍. ഇവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നില്ല.

സാന്ദ്രഗച്ചി എക്‌സ്പ്രസില്‍ 46 കുട്ടികളാണ് രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പം വന്നത്. പട്‌നയില്‍ നിന്നും മംഗളുരുവിലേക്ക് വന്ന മറ്റു കുട്ടികള്‍ക്ക് തിരിച്ചറിയല്‍ രേഖ ഉണ്ടായിരുന്നു. അതിനാല്‍ അവരെ മുതിര്‍ന്നവര്‍ക്കൊപ്പം വിട്ടു. മതപഠനത്തിന് വന്നവരാണ് കുട്ടികള്‍ എന്നാണ് കൂടെയുള്ള മുതിര്‍ന്നവര്‍ മംഗളുരു പൊലീസിനോട് പറഞ്ഞത്.

ചൈല്‍ഡ് ലൈന്‍ അംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇടപെടല്‍. കുട്ടികള്‍ നല്‍കിയ മേല്‍വിലാസം അനുസരിച്ച് ബന്ധുക്കളെ പൊലീസ് ബന്ധപ്പെട്ടു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News