ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിപി മുകുന്ദന്‍

കണ്ണൂര്‍: കോഴ വിവാദം ബിജെപിയുടെ പ്രതിച്ഛായ ദേശീയതലത്തില്‍ തന്നെ നഷ്ടപ്പെടുത്തിയെന്ന് പിപി മുകുന്ദന്‍. കുറ്റാരോപിതര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം അവരുടെ ഭാഗം കേള്‍ക്കാന്‍ നേതൃത്വം തയ്യാറാവണമായിരുന്നു. എന്നാല്‍ അന്വേഷണ ചുമതലയുള്ളവര്‍ ആ ചുമതല കൃത്യമായി നിര്‍വ്വഹിച്ചില്ല. നാലു പേരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഇവരറിയാതെ റിപ്പോര്‍ട്ട് ചോരില്ല. റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരെ നടപടി വേണം. അന്വേഷണ ചുമതലയുള്ളവരില്‍ നിന്നും ആരാണ് ചോര്‍ത്തിയതെന്ന് എളുപ്പം കണ്ടെത്താനാവും. ബിജെപി പോലൊരു കേഡര്‍ പാര്‍ട്ടിയില്‍ ഒരിക്കലും സംഭവിച്ചു കൂടാത്തതാണ് സംഭവിച്ചത്. പാര്‍ട്ടിയില്‍ അടിമുടി പുനക്രമീകരണം ആവശ്യമാണെന്നും പിപി മുകുന്ദന്‍ പറഞ്ഞു.

അത് താഴെ ത്തട്ട് മുതല്‍ നേതൃതം വരെ വേണം. ഇനിയൊരു തിരിച്ചുവരവ് പാര്‍ട്ടി നേതൃതലത്തിലേക്കുണ്ടോ എന്ന ചോദ്യത്തിനും പിപി മുകുന്ദന്റെ പ്രതികരണം നിഷേധാത്മകമായിരുന്നില്ല. മറിച്ച് തന്നോട് പാര്‍ട്ടി ഒന്നും ആവശ്യപ്പെട്ടില്ല എന്നായിരുന്നു മറുപടി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തിരിച്ചു വരുമോ എന്ന ചോദ്യത്തിന് അപ്പോള്‍ തീരുമാനിക്കാം എന്നും മുകുന്ദന്‍ മറുപടി പറഞ്ഞു.

കേരളത്തില്‍ ബിജെപി ദേശീയതലത്തില്‍ പോലും പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന നിലയിലുള്ള മറുപടി കേരളത്തിലെ നേതൃത്വത്തിന് നേരെ യുള്ള ശക്തമായ തിരിച്ചടി തന്നെയാണ്.

അതേസമയം, പിപി മുകുന്ദന്‍െ തിരിച്ച് വരവ് ഇന്നത്തെ നേതൃതലത്തിലും ഉണ്ടാക്കുന്ന ആശങ്കകള്‍ ചെറുതാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News