മെഡിക്കല്‍ കോഴ അന്വേഷണം: വിജിലന്‍സിനോട് സഹകരിക്കില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: മെഡിക്കല്‍ കോഴക്കേസില്‍ പ്രഖ്യാപിക്കപ്പെട്ട വിജിലന്‍സ് അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ധാരണ. വിജിലന്‍സ് നോട്ടീസ് അനുസരിച്ച് ബിജെപി സംസ്ഥാന ഭാരവാഹികള്‍ ഹാജരാകില്ല. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോഴയില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ കെ.പി ശ്രീശനും, എകെ നസീറിനും വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇരുവര്‍ക്കും ഹാജരാകേണ്ടെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി അന്വേഷിക്കുന്ന സംവിധാനമാണ് വിജിലന്‍സ്. സര്‍ക്കാര്‍ ജീവനക്കാരോ ജനപ്രതിനിധികളോ അല്ലാത്തതിനാല്‍ ഭാരവാഹികകള്‍ ഹാജരാകില്ലെന്നാണ് സംസ്ഥാന നേതാക്കള്‍ വിശദീകരിക്കുന്നത്. ചോദ്യം ചെയ്യലില്‍ നിന്നൊഴിഞ്ഞ് അന്വേഷണം അട്ടിമറിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നതെന് വ്യക്തം.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ സുക്കാര്‍ണോ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News