വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്; ഇന്ത്യയെ പരാജയപ്പെടുത്തിയത് ഒമ്പതു റണ്‍സിന്

ലോര്‍ഡ്‌സ്: വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ഇന്ത്യയെ ഒമ്പതു റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് നാലാം ലോകകപ്പില്‍ മുത്തമിട്ടത്. 228 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ 48.4 ഓവറില്‍ 219 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. എട്ടു പന്തുകള്‍ കൂടി ബാക്കിനില്‍ക്കെയായിരുന്നു പരാജയം. സ്‌കോര്‍: ഇംഗ്ലണ്ട്:228/7 (50), ഇന്ത്യ: 219 (48.4).

ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 228 റണ്‍സ് എടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജുലന്‍ ഗോസ്വാമിയാണ് ഇന്ത്യന്‍ നിരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിട്ടു നിന്നത്. പൂനം യാദവ് രണ്ട് വിക്കറ്റും രാജേശ്വരി ഗെയ്ക്വാദ് ഒരു വിക്കറ്റും വീഴ്ത്തി.

ലോറന്റ് വിന്‍ഫില്‍ഡിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. രാജശ്രീ ഗെയ്ക്ക് വാദാണ് വിന്‍ഫില്‍ഡിനെ പുറത്താക്കി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 24 റണ്‍സാണ് വിന്‍ഫീല്‍ഡ് നേടിയത്. 23 റണ്‍സ് നേടിയ ബ്യൂമൗണ്ടിന്റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് പിന്നീട് നഷ്ടമായത്. പൂനം യാദവാണ് ബ്യൂമൗണ്ടിനെ പുറത്താക്കിയത്. ഹീഥര്‍ നൈറ്റാണ് മൂന്നാം വിക്കറ്റായി പുറത്തായത്. പൂനം യാദവ് തന്നെയാണ് നൈറ്റിനെയും വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം സാറ ടെയ് ലറിന്റെ വിക്കറ്റാണ് നാലാമതായി നഷ്ടമായത്. തൊട്ടടുത്ത പന്തില്‍ തന്നെ ഫ്രാന്‍ വില്‍സണെയും ഗോസ്വാമി വീഴ്ത്തി. ഇന്ത്യന്‍ ആക്രമണത്തിനെതിരെ പൊരുതി അര്‍ദ്ധ സെഞ്ചുറി നേടിയ സ്‌കൈവറാണ് ആറാമതായി പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News